Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pays Tribute

Middle East and Gulf

ഇ.​കെ. നാ​യ​നാ​ർ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ച് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി

റി​യാ​ദ്: കേ​ര​ള മുൻ മു​ഖ്യ​മ​ന്ത്രി​യും സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ മുൻ അം​ഗ​വുമായിരുന്ന ഇ.​കെ. നാ​യ​നാ​രു​ടെ ഓ​ർമ പു​തു​ക്കി കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി.

റി​യാ​ദ് കേ​ന്ദ്രീ​ക​രി​ച്ച് ര​ക്ഷാ​ധി​കാ​രി സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ത്ത​യി​ലെ അ​ൽ യാ​സ്മി​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ലും ദ​വാ​ദ്മി ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദ​വാ​ദ്മി​യി​ലെ കേ​ളി ഓ​ഫീ​സി​ലു​മാ​ണ് അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

റി​യാ​ദി​ലെ അ​നു​സ്മ​ര​ണ​യോ​ഗ​ത്തി​ൽ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​മ്മി​റ്റി അം​ഗം ഗീ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി അ​നു​സ്മ​ര​ണ കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു.

ദേ​ശാ​ഭി​മാ​നി ഗ​ൾ​ഫ് ലേ​ഖ​ക​നും ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​വു​മാ​യ ഷ​മീ​ർ കു​ന്നു​മ്മ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്യാ​ൻ പ​ഠി​പ്പി​ച്ച നേ​താ​ക്ക​ളി​ൽ പ്ര​ധാ​നി​യാ​ണ് നാ​യ​നാ​രെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് ഷാ​ജി, സീ​ബ കൂ​വോ​ട്, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, കേ​ളി സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി വി.​കെ. ഷ​ഹീ​ബ, കേ​ളി മാ​ധ്യ​മ​വി​ഭാ​ഗം ക​ൺ​വീ​ന​ർ പ്ര​ദീ​പ് ആ​റ്റി​ങ്ങ​ൽ, ചി​ല്ല കോ​ർ​ഡി​നേ​റ്റ​ർ സു​രേ​ഷ് ലാ​ൽ എ​ന്നി​വ​ർ നാ​യ​നാ​രു​ടെ ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ചു.

ദ​വാ​ദ്മി ഏ​രി​യ​യി​ലെ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഷാ​ജി പ്ലാ​വി​ള​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഏ​രി​യ ട്ര​ഷ​റ​ർ മു​ജീ​ബ് അ​നു​സ്മ​ര​ണ​ കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു.

കേ​ളി ട്ര​ഷ​റ​ർ മ​ധു ബാ​ലു​ശ്ശേ​രി, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ സിം​നേ​ഷ് വ​യ​നാ​ൻ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റ​ഫീ​ഖ് പാ​ല​ത്ത്, ദ​വാ​ദ്മി ഏ​രി​യ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ്, സ​ന​യ്യ യൂ​ണി​റ്റ് അം​ഗം സ​ജീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഏ​രി​യ സെ​ക്ര​ട്ട​റി ഉ​മ്മ​ർ സ്വാ​ഗ​ത​വും ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം മു​ഹ​മ്മ​ദ് റാ​ഫി ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Latest News

Corehub Up